മണ്ണാർക്കാട്: കെഎസ്ടിഎ മണ്ണാർക്കാട് ഉപജില്ലാ കമ്മിറ്റി ഓഫീസിന്റേയും പ്രവർത്തക കൺവെൻഷന്റേയും ഉദ്ഘാടനം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുൺകുമാർ നിർവഹിച്ചു. മണ്ണാർക്കാട് സബ്ജില്ലാ പ്രസിഡന്റ് ടി.ആർ. രജനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി. ഭക്തഗിരീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. മണികണ്ഠൻ, ജി.എൻ. ഹരിദാസ്, മിനി ജോൺ, ജില്ലാ കമ്മിറ്റി അംഗം വി. ഉഷാദേവി പ്രസംഗിച്ചു.